15 February, 2018 12:22:38 PM


മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍

ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌



കൊ​ല്ലം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഇന്ന് മുതല്‍ മത്സ്യബന്ധന മേഖലയില്‍ അനിശ്ചിതകാല പണിമുടക്ക്. ബോട്ട് ഓണേഴ്സ് അസോസിയേഷന്റെയും വിവിധ മത്സ്യ തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.


സംസ്ഥാനത്തെ മുഴുവന്‍ ഹാര്‍ബറുകളും ഇന്ന് മുതല്‍ അടച്ചിടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.കൂടാതെചെറിയ മത്സ്യങ്ങളെ പിടിക്കുന്നുവെന്ന് ആരോപിച്ച്‌ ബോട്ടുകള്‍ക്കു വന്‍തുക പിഴ ചുമത്തുന്ന ഫിഷറീസ് അധികൃതരുടെ നടപടിയിലും പ്രതിഷേധമുണ്ട് . ഓ​ള്‍ കേ​ര​ള ഫി​ഷിം​ഗ് ബോ​ട്ട് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാണ് സമരം. സം​സ്ഥാ​ന​ത്തെ 3,800 മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ അറിയിച്ചു.


മത്സ്യബന്ധന യാനങ്ങള്‍ക്ക് ഡീസല്‍ സബ്സിഡി ഏര്‍പ്പെടുത്തുക, ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന്റെ പേരില്‍ ചുമത്തുന്ന അമിതമായ പിഴ ഒഴിവാക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിയിച്ച്‌ കൊണ്ടാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.


കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നോ​ട്ട് നി​രോ​ധ​ന​വും മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ ജി​എ​സ്ടി​യും മൂ​ലം ഈ ​മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​ സൃഷ്ടിച്ചിരിക്കുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. വ്യാഴാഴ്ച ഫിഷറീസ് മന്ത്രിയുമായി തൊഴിലാളികള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.



Share this News Now:
  • Google+
Like(s): 110