15 February, 2018 10:04:33 AM


ഫ്ളോ​റി​ഡ​യി​ലെ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; 17 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

വെടിവെയ്പ് നടത്തിയത് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന പ​ത്തൊ​മ്പതു​കാ​ര​ന്‍




ഫ്ളോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 17 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. പാ​ർ​ക്ക്ലാ​ൻ​ഡി​ലെ സ്റ്റോ​ണ്‍​മാ​ൻ ഡ​ഗ്ല​സ് ഹൈ​സ്കൂ​ളി​ലാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം വെ​ടി​വ​യ്പു​ണ്ടാ​യ​ത്. 12 കു​ട്ടി​ക​ൾ സ്കൂ​ളി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു പേ​ർ സ്കൂ​ളി​നു പു​റ​ത്തും ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ലും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. വെ​ടി​വ​യ്പി​ൽ 17 കു​ട്ടി​ക​ൾ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് ബ്രൊ​വാ​ർ​ഡ് കൗ​ണ്ടി ഷെ​രി​ഫ് സ്കോ​ട്ട് ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു.

സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന നി​ക്കോ​ളാ​സ് ക്രൂ​സ് എ​ന്ന പ​ത്തൊ​ന്പ​തു​കാ​ര​നാ​ണു വെ​ടി​വ​യ്പ് ന​ട​ത്തി​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. എ​ആ​ർ 15 റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച് വെ​ടി​യു​തി​ർ​ത്ത ഇ​യാ​ളെ ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ശേ​ഷം അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണ സ്വ​ഭാ​വം കാ​ര​ണം നി​ക്കോ​ളാ​സി​നെ സ്കൂ​ളി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. യു​എ​സി​ലെ സ്കൂ​ളു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും രൂ​ക്ഷ​മാ​യ വെ​ടി​വ​യ്പാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യ​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. വെ​ടി​വ​യ്പി​നി​ടെ സ്കൂ​ളി​ൽ​നി​ന്നു കു​ട്ടി​ക​ൾ ഓ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു.



Share this News Now:
  • Google+
Like(s): 134