Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

14 February, 2018 02:15:13 PM


പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വന്‍ തട്ടിപ്പ്: മുംബൈ ബ്രാഞ്ചില്‍ 11,351 കോടിയുടെ തിരിമറി

ഓഹരി ഇടിഞ്ഞു



മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി)വന്‍ തട്ടിപ്പ്. ബാങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ 11,351,89,50,000 രൂപയുടെ (1.77 ബില്യണ്‍ ഡോളര്‍) തട്ടിപ്പ് കണ്ടെത്തി. ബുധനാഴ്ചയാണ് പിഎന്‍ബി ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ പിഎന്‍ബിയുടെ ഓഹരിയില്‍ വന്‍ ഇടിവ് നേരിട്ടു.


രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രണ്ടാമത്തെ വലിയ ബാങ്കാണ് പി.എന്‍ബി. ആസ്തിയുടെ കാര്യത്തില്‍ നാലാം സ്ഥാനത്തുമാണ്. ക്രമക്കേടിനു പിന്നിലുള്ള ആളുകളെ കുറിച്ച്‌ പിഎന്‍ബി സൂചന നല്‍കിയിട്ടില്ല. എന്നാല്‍ ഇതു സംബന്ധിച്ച്‌ നിയമ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും ഇടപാടിന്റെ പേരില്‍ എന്തെങ്കിലും ബാധ്യത ബാങ്കിനു നേരിടേണ്ടിവരുമോ എന്ന് പരിശോധിക്കുമെന്നും പിഎന്‍ബി അറിയിച്ചു.


ചില അക്കൗണ്ട് ഉടമകള്‍ അവരുടെ സൗകര്യാര്‍ത്ഥം നടത്തിയ ഇടപാടാണ് ക്രമക്കേടിനു പിന്നില്‍. ഈ ഇടപാടുകളുടെ അടിസ്ഥാനത്തില്‍ മറ്റു ചില ബാങ്കുകള്‍ വിദേശത്തുള്ള ഈ ഉപഭോക്താക്കള്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നും പിഎന്‍ബി വ്യക്തമാക്കി. അസാധാരണ സ്വഭാവമുള്ളതാണ് ഈ ഇടപാടുകള്‍ എന്നും പി.എന്‍ബി ചൂണ്ടിക്കാട്ടുന്നു.


തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നതോടെ പിഎന്‍ബിയുടെ ഓഹരി മൂല്യത്തില്‍ 4.1% ഇടിവുണ്ടായി.ക്രമക്കേട് നിറഞ്ഞ ഇടപാടുകള്‍ക്ക് പിഎന്‍ബി കൂട്ടുനിന്നതായി നേരത്തെ മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. സി.ബി.ഐ അന്വേഷണം നേരിടുന്ന ആഭരണ വ്യാപാരി നിര്‍വ മോഡിയും മറ്റു ചിലരും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ചേര്‍ന്ന് 2,82,19,62,000 രൂപയുടെ (44 മില്യണ്‍ ഡോളര്‍) തട്ടിപ്പ് നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടതാണോ പുതിയ തട്ടിപ്പ് വാര്‍ത്തയെന്ന് വ്യക്തമല്ല. തട്ടിപ്പിനെ കുറിച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പിഎന്‍ബി അധികൃതരും തയ്യാറാകുന്നില്ല.



Share this News Now:
  • Google+
Like(s): 359