14 February, 2018 12:22:43 PM


സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരേ കണ്ണൂർ ഡിസിസിയുടെ ഉപവാസ സമരം തുടങ്ങി

24 മ​ണി​ക്കൂ​ർ സമയമാണ് ഉപവാസ സമരം



ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​ന്‍റെ ഘാ​ത​ക​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ക, മ​നു​ഷ്യ​ജീ​വ​ന് വി​ല​ക​ൽ​പി​ക്കാ​ത്ത മാ​ർ​ക്സി​സ്റ്റ് ഭീ​ക​ര​ത അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കണ്ണൂർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ഉ​പ​വാ​സ സ​മ​രം തു​ട​ങ്ങി.

രാ​വി​ലെ പ​ത്തു മു​ത​ൽ വ്യാഴാഴ്ച രാ​വി​ലെ പ​ത്തു​വ​രെ 24 മ​ണി​ക്കൂ​ർ സമയമാണ് ഉപവാസ സമരം നടക്കുന്നത്. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ ഉ​പ​വാസ സമരം ഉദ്ഘാടനം ചെയ്തു.കൊ​ല്ല​പ്പെ​ട്ട ശു​ഹൈ​ബി​ന് ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ചു മൗ​ന​പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ഉ​പ​വാ​സം ആ​രം​ഭി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ലയും സമരത്തിൽ അണിനിരക്കും. പി. ​രാ​മ​കൃ​ഷ്ണ​ൻ, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ. പ്ര​ഫ. എ.​ഡി മു​സ്ത​ഫ, മ​ന്പ​റം ദി​വാ​ക​ര​ൻ, കെ. ​സു​രേ​ന്ദ്ര​ൻ, എ.പി. അ​ബ്ദു​ള്ള​ക്കു​ട്ടി, ടി.ഒ. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ ഉ​പ​വാ​സ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

സി​പി​എം ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ് ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നു സ​തീ​ശ​ൻ പാ​ച്ചേ​നി പ​റ​ഞ്ഞു. നാ​ടി​നു ഭീ​ഷ​ണി​യാ​യ തീ​വ്ര​വാ​ദി​ക​ളെ​യും ഭീ​ക​ര​വാ​ദി​ക​ളെ​യും ഓ​ർ​മി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ അ​ക്ര​മ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും അ​ര​ങ്ങേ​റു​ന്ന​ത്. 

സാ​മൂ​ഹ്യ-​രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന യു​വ​ത​ല​മു​റ​യെ ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ആ​സൂ​ത്ര​ണം ചെ​യ്ത് ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെന്നും സതീശൻ പാച്ചേനി പറഞ്ഞു.



Share this News Now:
  • Google+
Like(s): 180