14 February, 2018 12:16:49 PM


ബസ് ചാർജ് വർധിപ്പിച്ച സർക്കാർ നടപടി ജനദ്രോഹമെന്ന് രമേശ് ചെന്നിത്തല

വർധന കനത്ത പ്രഹരമാണ് നൽകുക



തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിച്ച സർക്കാർ നടപടി ജനദ്രോഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയ ജനങ്ങൾക്ക് യാത്രക്കൂലി വർധന കനത്ത പ്രഹരമാണ് നൽകുക. ഇന്ധന വില വർധനയുടെ അധിക ലാഭം വേണ്ടെന്നുവച്ചാൽ ബസ് ചാർജ് വർധന ഒഴിവാക്കാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളു​​​ടെ മി​​​നി​​​മം ചാ​​ർ​​ജ് ഏ​​​ഴു രൂ​​​പ​​​യി​​​ൽനി​​​ന്ന് എ​​​ട്ടു രൂ​​​പ​​​യാ​​​യാണ് വ​​​ർ​​​ധി​​​പ്പി​​​ച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാർജ് വർധിപ്പിച്ചത്.



Share this News Now:
  • Google+
Like(s): 83