14 February, 2018 11:46:59 AM


മതവികാരം വ്രണപ്പെടുത്തി: 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിനെതിരെ പരാതി

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല



ഹൈദരാബാദ്: ഒമര്‍ ലുലുവിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിനെതിര ഹൈദരാബാദ് പൊലീസില്‍ പരാതി. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ വരികള്‍ മത വികാരം വൃണപ്പെടുത്തുന്നുവെന്നാണ് പരാതി.മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തി എന്ന് കാണിച്ചാണ് ഹൈദരാബാദിലെ മുസ്ലീം യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി കൊടുത്തത്.


മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു കൂട്ടം യുവാക്കളാണ് ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം യുവാക്കള്‍ ഗാനത്തിന്‍റെ വീഡിയോ ഹാജരാക്കിയിട്ടില്ലെന്നും. പരാതി സ്വീകരിച്ചെങ്കിലും പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. 



Share this News Now:
  • Google+
Like(s): 180