14 February, 2018 10:53:02 AM


ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം; മിനിമം ചാര്‍ജ് എട്ട് രൂപ

വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍​​​ക്കു യാ​​​ത്രാ​​​സൗ​​​ജ​​​ന്യം തു​​​ട​​​രും



തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം. മിനിമം ചാര്‍ജ് എട്ട് രൂപയാക്കാനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന ഇടതുമുന്നണിയോഗം ബസ് ചാര്‍ജ് വര്‍ധനവിന് അനുമതി നല്‍കിയിരുന്നു.ഇപ്പോള്‍ മിനിമം ചാര്‍ജ് ഏഴ് രൂപയാണ്. ഇതാണ് ഒരു രൂപ കൂട്ടിയത്.കി​​​ലോ​​​മീ​​​റ്റ​​​ര്‍ നി​​​ര​​​ക്കി​​​ല്‍ ആ​​​റു പൈ​​​സ മു​​​ത​​​ല്‍ 15 പൈ​​​സ വ​​​രെ വ​​​ര്‍​​​ധി​​​പ്പി​​​ക്കാ​​​നും തീരുമാനിച്ചിട്ടുണ്ട്. ഓ​​​ര്‍​​​ഡി​​​ന​​​റി ബ​​​സി​​​ന് കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് 64 പൈ​​​സ 70 പൈ​​​സ​​​യാ​​​ക്കും. വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍​​​ക്കു യാ​​​ത്രാ​​​സൗ​​​ജ​​​ന്യം ഇ​​​പ്പോ​​​ഴു​​​ള്ള​​​തോതില്‍ തു​​​ട​​​രും. എ​​​ന്നാ​​​ല്‍, വ​​​ര്‍​​​ധി​​​പ്പി​​​ച്ച നി​​​ര​​​ക്കി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ വ​​​ര്‍​​​ധ​​​ന അ​​​വ​​​രു​​​ടെ നി​​​ര​​​ക്കി​​​ലു​​​മു​​​ണ്ടാ​​​കും.


മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അതേപടി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.ഇന്ധന വിലയും അനുബന്ധചെലവുകളും കൂടിയ സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധനവ് വേണമെന്ന് ബസ് ഉടമകള്‍ ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സമരത്തിന് ബസ് ഉടമകള്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. 2014ലാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി ബ​​​സ് ചാ​​​ര്‍​​​ജ് വ​​​ര്‍​​​ധി​​​പ്പി​​​ച്ച​​​ത്.



Share this News Now:
  • Google+
Like(s): 184