Breaking News
കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

14 February, 2018 12:07:21 AM


തപാല്‍ വഴി വിഷപ്പൊടി; ട്രംപിന്‍റെ മരുമകള്‍ ആശുപത്രിയില്‍

വെനീസയോടൊപ്പം ഉണ്ടായിരുന്ന രണ്ടു പേരും ആശുപത്രിയില്‍



ന്യൂയോര്‍ക്ക്: തപാല്‍ വഴി ലഭിച്ച പൊടി ശ്വസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മരുമകള്‍ വെനീസ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊടി ശ്വസിച്ച ഉടനെ മനം അനുഭവപ്പെടുകയായിരുന്നു. ട്രംപിന്റെ മൂത്തമകന്‍ ജൂനിയര്‍ ഡൊണാള്‍ഡിന്‍റെ ഭാര്യയാണ് വെനീസ. വെനീസയോടൊപ്പമുണ്ടായിരുന്ന രണ്ടു പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ വിലാസത്തിലാണ് തപാല്‍ ലഭിച്ചതെന്ന് ന്യൂയോര്‍ക്ക് പൊലിസ് വക്താവ് കാര്‍ലോസ് നീവെസ് അറിയിച്ചു. വെളുത്ത നിറത്തിലുള്ള പൊടിയാണ് ഇതിലുണ്ടായിരുന്നത്. അതേ സമയം പൊടി അപകട സാധ്യതയുള്ളതല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭയാനകമായ സ്ഥിതിവിശേഷത്തില്‍ വെനീസ സുഖം പ്രാപിച്ചെന്ന് ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപ് ട്വീറ്റിലൂടെ അറിയിച്ചു.



Share this News Now:
  • Google+
Like(s): 176