13 February, 2018 10:46:53 PM


ഇ​ന്ത്യ​ൻ പ്ര​കോ​പ​ന​ങ്ങ​ൾ​ക്കു അ​തേ നാ​ണ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കും - പാ​ക്കി​സ്ഥാ​ൻ

പാകിസ്താന്‍റേത് മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ പ്രസ്താവനക്കുള്ള മറുപടി




ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യു​ടെ പ്ര​കോ​പ​ന​ങ്ങ​ൾ​ക്കും അ​ബ​ദ്ധ​നീ​ക്ക​ങ്ങ​ൾ​ക്കും അ​തേ നാ​ണ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഖു​റം ദ​സ്ത​ഗി​ർ ഖാ​ൻ. അ​തി​ർ​ത്തി​യി​ലെ അ​ന​ർ​ഥ​ത്തി​നു ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​​ന്ന ഇ​ന്ത്യ​യു​ടെ മു​ന്ന​റി​യി​പ്പി​നു മ​റു​പ​ടി​യായാണ് പാ​ക്കി​സ്ഥാ​ന്‍റെ വിശദീകരണം.

ഇ​ന്ത്യ എ​ന്തെ​ങ്കി​ലും അ​ബ​ദ്ധ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചാ​ൽ പാ​ക്കി​സ്ഥാ​ൻ അ​തേ നാ​ണ​യ​ത്തി​ൽ​ത്ത​ന്നെ മ​റു​പ​ടി ന​ൽ​കും. ഇ​ന്ത്യ​യു​ടെ പ്ര​കോ​പ​ന​ങ്ങ​ൾ, മി​ഥ്യാ ത​ന്ത്ര​ങ്ങ​ൾ, അ​ന​ർ​ഥ​ങ്ങ​ൾ എ​ന്നി​വ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​വി​ല്ല. അ​ത് സ​മ​തു​ലി​ത​വും ആ​നു​പാ​തി​ക​വു​മാ​യ മ​റു​പ​ടി​ക​ൾ ഏ​റ്റു​വാ​ങ്ങും- ദ​സ്ത​ഗി​ർ ഖാ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 

കാ​ഷ്മീ​രി​ലെ സും​ജ​വാ​ൻ സൈ​നി​ക ക്യാ​ന്പി​നു നേ​രേ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പാ​ക്കി​സ്ഥാ​ൻ വി​ല ന​ല്കേ​ണ്ടി വ​രു​മെ​ന്നാ​ണു പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ്ര​സ്താ​വി​ച്ച​ത്. പാ​ക് ഭീ​ക​ര​ൻ മ​സൂ​ദ് അ​സ​റി​ന്‍റെ പി​ന്തു​ണ​യോ​ടെ ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു.

ഭീ​ക​ര​ർ​ക്കു നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​ത് അ​തി​ർ​ത്തി​ക്ക് അ​പ്പു​റ​ത്തു​നി​ന്നാ​ണെ​ന്നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. തെ​ളി​വു​ക​ൾ പാ​ക്കി​സ്ഥാ​നു കൈ​മാ​റും. ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി തെ​ളി​വു​ക​ൾ കൈ​മാ​റി​യി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ത​യാ​റാ​കു​ന്നി​ല്ല-​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.



Share this News Now:
  • Google+
Like(s): 96