13 February, 2018 10:33:12 PM


വെല്ലിംഗ്ടണ്‍ ട്വന്‍റി-20യിൽ ന്യൂസിലൻഡിന് ജയം

ഇംഗ്ലണ്ടിനെ 12 റണ്‍സിനാണ് പരാജയപ്പെടുത്തിയത്




വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20യിൽ ന്യൂസിലൻഡിന് 12 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 196 റണ്‍സ് നേടി. ക്യാപ്റ്റൻ കെയ്ൻ വില്യംസണ്‍ (72), ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ (65) എന്നിവരുടെ മികവിലാണ് കിവീസ് മികച്ച സ്കോർ നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡ്, ആദിൽ റഷീദ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ പോരാട്ടം 20 ഓവറിൽ 184/9 എന്ന നിലയിൽ അവസാനിച്ചു. 59 റണ്‍സ് നേടിയ ഡേവിഡ് മലാൻ ആണ് ടോപ്പ് സ്കോറർ. അലക്സ് ഹെയിൽസ് 47 റണ്‍സ് നേടി. കിവീസിന് വേണ്ടി ട്രെന്‍റ് ബോൾട്ട്, മിച്ചൽ സാറ്റ്നർ, ഇഷ് സോദി എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി.അർധ സെഞ്ചുറിയിലൂടെ കിവീസിനെ മികച്ച സ്കോറിൽ എത്തിച്ച നായകൻ വില്യംസണ്‍ മാൻ ഓഫ് ദ മാച്ചായി.



Share this News Now:
  • Google+
Like(s): 158