Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

13 February, 2018 01:57:28 PM


കെ.എസ്.ആര്‍.ടി.സി വര്‍ക് ഷോപ്പില്‍ തീപിടിത്തം; രണ്ട് ബസുകള്‍ കത്തിനശിച്ചു

സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം



കോഴിക്കോട്: നടക്കാവിലെ സോണല്‍ വര്‍ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ ര‍ണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കത്തിനശിച്ചു. പൊളിച്ചുമാറ്റാനിരുന്ന രണ്ട് ബസുകളാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ 11.30നാണ് സംഭവമുണ്ടായത്.


തൊട്ടടുത്തുള്ള മാലിന്യക്കൂമ്പാരത്തില്‍ നിന്നാകാം തീ പടര്‍ന്ന് പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പുറത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളാണ് തീ കണ്ടത്. എന്നാല്‍ ഇവര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ബീച്ചില്‍ നിന്നുള്ള നാല് യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ല.


സംഭവത്തെക്കുറിച്ച്‌ വിജിലന്‍സ് അന്വേഷണത്തിന് കെ.എസ്.ആര്‍.ടി.സി സോണല്‍ മാനേജര്‍ ഉത്തരവിട്ടിട്ടുണ്ട്. വിജിലന്‍സ് ഇന്‍ചാര്‍ജ് കെ. ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. 



Share this News Now:
  • Google+
Like(s): 187