13 February, 2018 01:42:10 PM


കണ്ണൂരിൽ അരങ്ങേറുന്നത് ചുവപ്പ് ഭീകരതയെന്ന് ചെന്നിത്തല

സിപിഎം അക്രമം നടത്തുന്നു



ചെന്നൈ: കണ്ണൂരിൽ ഭരണത്തിന്‍റെ തണലിൽ ചുവപ്പ് ഭീകരതയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന 21-ാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ഭരണത്തിന്‍റെ തണലിൽ പോലീസിനെ നോക്കുകുത്തിയാക്കി സിപിഎം അക്രമം നടത്തുകയാണ്. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.



Share this News Now:
  • Google+
Like(s): 32