13 February, 2018 11:55:57 AM


കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സി​പി​എം ഏ​രിയാ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം

ആ​ർ​എ​സ്എ​സ് എ​ന്ന് സി​പി​എം ആ​രോപണം



കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സി​പി​എം ഏ​രിയാ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. ഓഫീസിന് തീയിടുകയും  ജ​ന​ൽ ചി​ല്ലു​ക​ൾ അ​ജ്ഞാ​ത​ർ ത​ക​ർ​ക്കുകയും ചെയ്തു. സ്ഫോ​ട​ക വ​സ്തു ഓ​ഫീ​സി​ന് നേ​രെ എ​റി​ഞ്ഞെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സ് എ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

ചൊവ്വാഴ്ച വെളുപ്പിന് ഒരുമണിയോടെയാണ് സിപിഎമ്മിന്‍റെ കാഞ്ഞിരപ്പള്ളിയിലെ ഏരിയ കമ്മിറ്റി ഓഫീസിന് അഞ്ജാതര്‍ തീയിട്ടത്. ഓഫീസിന് മുന്നിലെ ചവിട്ട് മെത്തയക്ക് തീയിട്ട അജ്ഞാതര്‍ ഓഫീസിന് മുന്നിലെ മൂന്ന് ജനല്‍ ചില്ലുകളും തകര്‍ത്തു. പെട്രോള്‍ ബോംബ് പോലുള്ള വസ്തു ഓഫീസിന്‍റെ കതകിന് നേരെ എറിയുകയാകാമെന്നാണ് പ്രാഥമിക നിഗമനം.

ചവിട്ടിയില്‍ തീ പടര്‍ന്ന് കത്തിയത് വഴിയാത്രക്കാര്‍ കാണുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി പോലീസ് തീയണയ്ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോനയിലാണ് ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലെ മൂന്ന് ജനലുകള്‍ എറിഞ്ഞ് ഉടച്ചതായി കണ്ടത്. സംഭവത്തില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കാഞ്ഞിരപ്പള്ളി തമ്പലക്കാട് മേഖലയില്‍ ആര്‍എസ്എസ് സിപിഎം സംഘര്‍ഷം തുടരുകയാണ്. പോലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

  



Share this News Now:
  • Google+
Like(s): 213