13 February, 2018 11:22:36 AM


ഹാഫിസ് സയിദിനെ പാക്കിസ്ഥാൻ ഭീകരനായി പ്രഖ്യാപിച്ചു

തീരുമാനം അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തിനൊടുവില്‍




ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനും ജമാത്ത്-ഉദ് ദവ നേതാവുമായ ഹാഫിസ് സയിദിനെ പാക്കിസ്ഥാൻ ഭീകരനായി പ്രഖ്യാപിച്ചു. അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തിനൊടുവിലാണ് യുഎൻ രക്ഷാസമിതി ഭീകരരായി പ്രഖ്യാപിച്ച എല്ലാവരെയും ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ പാക്കിസ്ഥാൻ തയാറായത്. ഇതിനായി പാക്ക് സർക്കാർ തയാറാക്കിയ ഓർഡിനൻസിൽ പ്രസിഡന്‍റ് ഒപ്പുവച്ചു. ഇതോടെ യുഎൻ നിരോധിച്ച സംഘടനകളും വ്യക്തികളും പാക്കിസ്ഥാനിൽ നിരോധിത പട്ടികയിൽ വരും.

ജമാത്ത്-ഉദ് ദവ, ഹർഖത്-ഉൽ മുജാഹിദ്ദീൻ, ലഷ്കർ ഇ തോയ്ബ തുടങ്ങി 27 സംഘടനകളെ യുഎൻ നിരോധിച്ചിരുന്നു. പാക്ക് സർക്കാർ പുതിയ ഓർഡിനൻസ് ഇറക്കിയതോടെ ഇവയെല്ലാം രാജ്യത്ത് നിരോധനം നേരിടുകയാണ്. പാക്കിസ്ഥാൻ ഭീകരർക്ക് തണലേകുന്ന രാജ്യമാണെന്ന ഇന്ത്യയുടെ നിലപാട് കൂടി ശരിവയ്ക്കുന്നതാണ് പുതിയ നടപടി. ഹാഫിസ് സയിദിനെ നിരോധിക്കണമെന്ന് ഇന്ത്യ മുംബൈ ഭീകരാക്രമണത്തിന് ശേഷം ശക്തമായി ആവശ്യപ്പെട്ടിരുന്നു.



Share this News Now:
  • Google+
Like(s): 31