12 February, 2018 11:35:30 PM


കുമളിയിൽ ബൈക്ക് ഹോട്ടലിലേക്ക് പാഞ്ഞ് കയറി യുവാവ് മരിച്ചു

അട്ടപ്പള്ളം മൈലക്കൽ ആൽവിൻ ആണ് മരിച്ചത്



കുമളി: കുമളിയിൽ ബൈക്ക് ഹോട്ടലിലേക്ക് പാഞ്ഞ് കയറി യുവാവ് മരിച്ചു. കുമളി അട്ടപ്പള്ളം മൈലക്കൽ റെന്നിയുടെ മകൻ ആൽവിൻ (19) ആണ് മരിച്ചത്. ഹോട്ടലിന്റെ ഗ്ലാസ് ശരീരത്തിലേക്ക് പൊട്ടിവീണ് ആണ് പരിക്ക് ഗുരുതരമായത്.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ആയിരുന്നു അപകടം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു മരണം സംഭവിച്ചതെന്ന് കുമളി പോലീസ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 191