12 February, 2018 09:49:48 PM


ഒറ്റ ദിവസത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ 6 ലക്ഷം ഫോളോവേഴ്സ്; താരമായി പ്രിയ

റൊണാള്‍ഡോയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി പ്രിയ



കൊച്ചി: ഒറ്റ കണ്ണിറുക്കിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രിയ പ്രകാശ് വാര്യര്‍ പ്രശസ്തിയുടെ പുതിയ ലോക റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ഒറ്റ ദിവസത്തില്‍ ആറ് ലക്ഷത്തിലധികം ഫോളോവേഴ്സിനെ ഇന്‍സ്റ്റഗ്രാമില്‍ നേടിയ ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായിക്കഴിഞ്ഞിരിക്കുകയാണ് ഈ തൃശൂര്‍ക്കാരി.


അമേരിക്കന്‍ മോഡലും ടെലിവിഷന്‍ താരവുമായ കെയ്ലി ജെന്നറിനും ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ശേഷം ഇത്രയധികം ഫോളോവേഴ്സിനെ ഒറ്റ ദിവസത്തില്‍ നേടുന്ന ലോകത്തിലെ തന്നെ മൂന്നാമത്തെ വ്യക്തിയാണ് പ്രിയ. 6,06,000 ഫോളോവേഴ്സാണ് പ്രിയയെ തേടിയെത്തിയത്.


മര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗവിലെ ആദ്യ ഗാനത്തോടൊപ്പമാണ് പ്രിയ താരമായി മാറിയത്.   തൃശൂരില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പ്രിയ ഒറ്റ ദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമാക്കിയിരിക്കുന്നത് 6.06 ലക്ഷം ഫോളോവേഴ്സിനെയാണ്. ദേശീയ തലത്തില്‍ മാത്രമല്ല, ഇന്ത്യക്ക് പുറത്തു വരെ ഈ മിടുക്കിയ്ക്ക് ആരാധകര്‍ ആയി കഴിഞ്ഞു.



Share this News Now:
  • Google+
Like(s): 180