12 February, 2018 09:37:33 PM


വലിയ വില നില്‍കേണ്ടി വരും; പാകിസ്താന് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്

ഭീകരാക്രമണങ്ങളില്‍ പാകിസ്താന് പങ്ക്



ജമ്മു: ജമ്മുകശ്​മീരില്‍ സി.ആര്‍.പി.എഫ്​ ക്യാമ്പിന്​ നേരെയുണ്ടായ ​ആക്രമണത്തില്‍ പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ഭീകരാക്രമണങ്ങളില്‍ പാകിസ്താന് പങ്കുണ്ടെന്നും ഇത്തരം ആക്രമണങ്ങള്‍ക് അവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും പ്രതിരോധ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ആക്രമണത്തിന് പിന്നില്‍ അസര്‍ മസ്ഹൂദിന്‍റെ ജെയ്ഷെ മുഹമ്മദ് ആണ്. ഭീകരര്‍ക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു. സംഭവത്തില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.തിങ്കളാഴ്ച പുലര്‍ച്ചെ നാല്​ മണിയോടെയാണ് സൈനിക ക്യാമ്പിലേക്ക്​ ആയുധാധാരികള്‍ കടക്കാന്‍ ശ്രമിച്ചത്.​​ സുരക്ഷ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു.


സന്‍ജ്വാനിലെ ആര്‍മി ക്യാമ്പില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറ്​ പേര്‍ കൊല്ലപ്പെട്ടതിന്​ പിന്നാലെയാണ്​ വീണ്ടും ആക്രമണമുണ്ടായത്​. അഫ്​സല്‍ ഗുരുവിനെ തൂക്കിലേറ്റിയതി​​​​ന്‍റെ വാര്‍ഷികത്തില്‍ കശ്​മീരില്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്തുമെന്ന്​ ഇന്‍റലിജന്‍സ്​ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 



Share this News Now:
  • Google+
Like(s): 181