Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

12 February, 2018 09:18:25 PM


അതിരമ്പുഴ ബാസ്കറ്റ് ബോള്‍: ചങ്ങനാശ്ശേരി അസംപ്ഷനും എസ്ബിയും ജേതാക്കൾ

കേരളാ പോലീസും കെഎസ്ഈബിയും റണ്ണര്‍ അപ്





ഏറ്റുമാനൂർ: അതിരമ്പുഴ ജെസിഐയുടെ നേതൃത്വത്തില്‍ നടക്കുന്ന എട്ടാമത് അഖില കേരള ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ വനിതാ വിഭാഗം മത്സരത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജും പുരുഷവിഭാഗത്തില്‍ ചങ്ങനാശേരി എസ്ബി കോളേജും ജേതാക്കളായി. 


തിങ്കളാഴ്ച വൈകിട്ട് നടന്ന വാശിയേറിയ ഫൈനലിൽ കേരളാ പോലീസിനെ പരാജയപെടുത്തിയാണ്  അസംപ്ഷന്‍ കോളേജ് വെന്നിക്കൊടി പാറിച്ചത്‌. സ്കോര്‍: 80-78. കെഎസ്ഈബിയെ നെതിരെ പോയിന്‍റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എസ് ബി വിജയകിരീടം അണിഞ്ഞത്. 


വനിതകളുടെ കലാശ പോരാട്ടത്തിൽ ആദ്യം പന്ത് വലയിൽ  വീഴ്ത്തിയത് അസംപ്ഷൻ കോളേജായിരുന്നു. ആദ്യ പകുതി വരെ കേരളാ പോലീസ് മുന്നിലായിരുന്നുവെങ്കിലും അവസാനക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോയിന്‍റുകള്‍ നിലനിര്‍ത്തി വന്നു. കളി അവസാനിക്കേണ്ട സമയത്തും ഇരു കൂട്ടരും 72 പോയിന്‍റ് വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് സമയം നീട്ടി നല്‍കി.  നീട്ടികിട്ടിയ അഞ്ച് മിനിറ്റിലാണ് അസംപ്ഷന്‍ കിരീടമണിഞ്ഞത്. പോയിന്‍റോടെ അസംപ്ഷന്‍റെ കവിത ടോപ് സ്കോററായി.


Caption: അതിരമ്പുഴയില്‍ തിങ്കളാഴ്ച നടന്ന അഖില കേരള ബസക്റ്റ് ബോള്‍ ടൂര്‍ണമെന്റില്‍  വനിതാവിഭാഗം ഫൈനലില്‍  ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജും കേരളാ പോലീസും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍. 



Share this News Now:
  • Google+
Like(s): 163