Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

12 February, 2018 01:31:27 PM


തമിഴ്നാട് നിയമസഭയില്‍ ജയലളിതയുടെ ഛായാചിത്രം ; നാണക്കേടെന്ന് പ്രതിപക്ഷം

ഓഫീസുകളില്‍ നിന്നും ചിത്രങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി



ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.മുഖ്യമന്ത്രി പളനിസാമി, ഉപ മുഖ്യമന്ത്രി പനീര്‍ സെല്‍വം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.ഛായാചിത്രം അനാച്ഛാദനം ചെയ്യുന്നതിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പളനിസാമി കത്തയച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.


ജയലളിതയ്ക്ക് പുറമെ സി.എന്‍. അണ്ണാദുരൈ, എം.ജി.ആര്‍ എന്നീ മുന്‍ മുഖ്യമന്ത്രിമാരുടെ ഛായാ ചിത്രങ്ങളും നിയമസഭയില്‍ അനാവരണം ചെയ്തിട്ടുണ്ട്.എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയുടെ ചിത്രം നിയമസഭയില്‍ വച്ചത് നാണക്കേടാണെന്ന് പ്രതിപക്ഷമായ ഡി.എം.കെ ആരോപിച്ചു. തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ജയലളിതയുടെ ചിത്രങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ നേരത്തെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 106