12 February, 2018 01:24:59 PM


വിജിലന്‍സ് ഡയറക്ടര്‍ രണ്ടുദിവസത്തിനകം; ഹൈക്കോടതിയില്‍ സര്‍ക്കാരിന്‍റെ ഉറപ്പ്

പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി.



കൊച്ചി: വിജിലന്‍സ് ഡയറക്ടറെ രണ്ടുദിവസത്തിനകം നിശ്ചയിക്കുമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്‍റെ ഉറപ്പ്. വ്യാഴാഴ്ചയ്ക്കകം പുതിയ ഡയറക്ടറെ നിയമിക്കാമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി.


വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ ഡിജിപി അല്ലാത്തവരേയും നിയമിക്കാന്‍ ചീഫ് സെക്രട്ടറി കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയത് ഇതിന്‍റെ ഭാഗമായിരുന്നു. വിജിലന്‍സിനെതിരെ നിരന്തരം ആക്ഷേപങ്ങളും പരാതികളും പുറത്തുവരുന്നതിനിടെയാണ് സര്‍ക്കാരിന്‍റെ പുതിയ നിലപാട്.



Share this News Now:
  • Google+
Like(s): 70