12 February, 2018 01:19:23 PM


ജേക്കബ് തോമസിനെതിരെ നിലപാട് കടിപ്പിച്ച്‌ സര്‍ക്കാര്‍

തോമസിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും സര്‍ക്കാര്‍



തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.ഒാഖി ദുരന്തത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച​ ജേക്കബ്​ തോമസിനെ സസ്​പെന്‍റ്​ ചെയ്​തിരുന്നു.ജേക്കബ് തോമസിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി.


സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്ന ജേക്കബ് തോമസിന്‍റെ പ്രസ്ഥാവന മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിനെതിരെയോ നിയമ സംവിധാനത്തെ കുറിച്ചോ താന്‍ സംസാരിച്ചിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ ജേക്കബ് തോമസിന്റെ വിശദീകരണം.


ഡിസംബര്‍ 9ന് അഴിമതി വിരുദ്ധദിനത്തിലാണ് പ്രസ് ക്ളബില്‍ താന്‍ പ്രസംഗിച്ചത്.ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരം പ്രസ്ക്ലബില്‍ നടത്തിയ പ്രസംഗം സംബന്ധിച്ചാണ് സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നത്. ഓഖി ദുരന്തം സംബന്ധിച്ചുള്ള പ്രസംഗത്തില്‍ താന്‍ പറഞ്ഞത് വസ്തുതകളാണെന്നായിരുന്നു ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്കു നല്കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നത്. 


ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചെന്ന് ഇനിയും സര്‍ക്കാരിന് അറിയില്ലെന്നുമായിരുന്നു ജേക്കബ് തോമസിന്‍റെ വിമര്‍ശനം. പണക്കാരുടെ മക്കളെ ആയിരുന്നു കാണാതായിരുന്നതെങ്കില്‍ ഇതാകുമായിരുന്നോ സര്‍ക്കാരിന്‍റെ സമീപനമെന്നു ചോദിച്ച ജേക്കബ് തോമസ് ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിനു തുടരുന്നു എന്നാണു തീരപ്രദേശത്തുള്ളവര്‍ ഭരണാധികാരികളോടു ചോദിച്ചതെന്നും പറഞ്ഞിരുന്നു.വിമര്‍ശനമുന്നയിച്ച ജേക്കബ് തോമസ് ഇതുസംബന്ധിച്ചും സര്‍ക്കാരിനെ കടന്നാക്രമിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 140