22 December, 2015 07:37:56 AM


ബ്രണ്ടന്‍ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു പടിയിറങ്ങുന്നു





വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ക്യാപ്റ്റൻ ബ്രണ്ടന്‍ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. ഫെബ്രുവരിയില്‍ ആസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റോടെ വിരമിക്കുകയാണെന്നാണ് മക്കല്ലം പ്രഖ്യാപിച്ചിരിക്കുന്നത്. ഓസീസിനെതിരെ കരിയറിലെ 101ാം ടെസ്റ്റാണ് മക്കല്ലം കളിക്കുന്നത്.


ഇതുവരെ 99 ടെസ്റ്റുകള്‍ കളിച്ച മക്കല്ലം 11 സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും അടക്കം 6,273 റണ്‍സ് നേടി. 254 ഏകദിനത്തില്‍ കളിച്ച മക്കല്ലം 30.30 ശരാശരിയില്‍ 5,909 റണ്‍സ് സമ്പാദിച്ചു. 71 ട്വന്‍റി-20 മത്സരങ്ങളില്‍ നിന്നായി 2,140 റണ്‍സും നേടി. 2002ല്‍ സിഡ്‌നിയില്‍ ആസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം.


കിവീസിന്‍റെ കളിക്കാരനായും പിന്നീട് നായകനായും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. തനിക്ക് ലഭിച്ച മികച്ച അനുഭവങ്ങള്‍ക്കു നന്ദിയുള്ളവനാണെന്നും ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന പത്രസമ്മേളനത്തില്‍ മക്കല്ലം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K