12 February, 2018 11:01:53 AM


ഗൗരിനേഘയുടെ മരണം ; കേസിലെ പ്രതികളെ സ്വീകരിച്ചതിന് പ്രിന്‍സിപ്പാളിനെതിരെ നടപടി

പ്രിൻസിപ്പലിനോട് അവധിയിൽ പോകാൻ മാനേജ്മെന്‍റ് നിർദേശം



കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഹ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂൾ പ്രിൻസിപ്പലിനോട് അവധിയിൽ പോകാൻ മാനേജ്മെന്‍റ് നിർദേശം. വിരമിക്കുന്നതുവരെ അവധിയിൽ പോകാനാണ് നിർദേശിച്ചിരിക്കുന്നത്. വിരമിക്കാൻ ഒന്നരമാസം കൂടി ബാക്കിനിൽക്കെയാണ് മനേജ്മെന്‍റിന്‍റെ നിർദേശം. വിഷയത്തിൽ സസ്പെൻഡു ചെയ്ത അധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്ത നടപടി തെറ്റാണെന്നും ഇന്ന് ചേർന്ന മാനേജ്മെന്‍റ് യോഗം വിലയിരുത്തി. 

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 20ന് ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ​നി​ന്ന് ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​രമായി പ​രി​ക്കേ​റ്റ ഗൗ​രി 23ന് ​ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. അ​ധ്യാ​പി​ക​മാ​രു​ടെ ശ​കാ​ര​ത്തെ​ത്തു​ട​ർ​ന്ന് മ​നം​നൊ​ന്താ​ണ് ഗൗ​രി ജീവനൊടുക്കിയതെന്ന് വി​ല​യി​രു​ത്തി കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് അധ്യാപകർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റ​മു​ൾ​പ്പെ​ടെ ചു​മ​ത്തി കേ​സെ​ടു​ക്കുകയും, ഇ​തേ​തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രെ മാ​നേ​ജ്മെ​ന്‍റ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.



Share this News Now:
  • Google+
Like(s): 78