12 February, 2018 10:38:19 AM


കാലാവധി തീർന്ന 10 ഓർഡിനൻസുകൾ പുതുക്കാന്‍ തീരുമാനം

പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം



തിരുവനന്തപുരം: കാലാവധി തീർന്ന 10 ഓർഡിനൻസുകൾ പുതുക്കും. രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക്വോ​​​റം തി​ക​​​യാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്നാണ് മാറ്റിവച്ച മന്ത്രിസഭാ യോഗമാണ് ഇന്ന് ചേർന്നത്.

തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ​​​യും അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും കാ​​​ലാ​​​വ​​​ധി മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ണ്ടാ​​​ക്കി കു​​​റ​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി, പൊ​​​തു ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ത​​​ണ്ണീ​​​ർ​​​ത്ത​​​ടം നി​​​ക​​​ത്താ​​​ൻ അ​​​നു​​​മ​​​തി ന​​​ല്കു​​​ന്ന നെ​​​ൽ​​​വ​​​യ​​​ൽ ​ത​​ണ്ണീ​​​ർ​​​ത്ത​​​ട സം​​​ര​​​ക്ഷ​​​ണ​​​ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി തു​​​ട​​​ങ്ങി​​​യ​​​ ഓ​​​ർ​​​ഡി​​​ൻ​​​സു​​​ക​​​ൾ ഇതിലുൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.വെ​​​ള്ളി​​​യാ​​​ഴ്ച വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ട​​​ക്കം ഏ​​​ഴു മ​​​ന്ത്രി​​​മാ​​​ർ മാ​​​ത്ര​​​മാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​ത്.



Share this News Now:
  • Google+
Like(s): 27