12 February, 2018 12:33:14 AM


ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറ്റ് 16ന്: കൊടിക്കൂറ സമർപ്പിച്ചു

ചരിത്ര പ്രസിദ്ധമായ ഏഴര പൊന്നാന ദർശനം 23 ന്



ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 16 ന് കൊടിയേറി 25ന് ആറാട്ടോടെ സമാപിക്കും. 16ന് രാവിലെ 10.10നും 10.50നും മധ്യേ തന്ത്രി കണ്ഠര് രാജീവരിന്റെ മുഖ്യ കാർമ്മികത്വത്തിലും മേൽശാന്തി രാമൻ സനൽ കുമാറിന്റെ സഹകാർമ്മികത്വത്തിലുമാണ് കൊടിയേറ്റ്. പ്രസിദ്ധമായ ഏഴര പൊന്നാന ദർശനം 23 നാണ്.  പേരൂർ പൂവത്തുംമൂട് കടവിലാണ് ആറാട്ട്. പേരൂർകാവ് ദേവീക്ഷേത്രത്തിൽ സ്വീകരണവും ചാലയ്ക്കൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശൈവ വൈഷ്ണവ പൂജയും നടക്കും.

ഉത്സവത്തിനുള്ള കൊടിക്കൂറ സമർപ്പണം ഞായറാഴ്ച നടന്നു. ചെങ്ങളം വടക്കത്ത് ഇല്ലത്ത് ഗണപതി നമ്പൂതിരിയാണ് വർഷങ്ങളായി കൊടിക്കൂറ തയ്യാറാക്കുന്നത്. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ ഗണപതി നമ്പൂതിരിയിൽ നിന്നും കൊടിക്കൂറ ഏറ്റു വാങ്ങി. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രഥഘോഷയാത്രയായാണ് കൊടിക്കൂറ ക്ഷേത്രത്തിൽ എത്തിച്ചത്.



Share this News Now:
  • Google+
Like(s): 268