11 February, 2018 11:47:22 PM
മെട്രോ ട്രെയിനിനു മുന്നിൽ ചാടി മധ്യവയസ്കൻ ജീവനൊടുക്കി
സംഭവം ജനകാപുരി ഈസ്റ്റ് മെട്രോ സ്റ്റേഷനിൽ

ദില്ലി: മെട്രോ ട്രെയിനിനു മുന്നിൽ ചാടി മധ്യവയസ്കൻ ജീവനൊടുക്കി. ദില്ലി ജനകാപുരി ഈസ്റ്റ് മെട്രോ സ്റ്റേഷനിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കൻവൽജിത്ത് എന്നയാളാണ് ജീവനൊടുക്കിയതെന്നു പോലീസ് അറിയിച്ചു. നോയിഡ സിറ്റി സെന്ററിലേക്കു പോകുന്ന ട്രെയിനിനു മുന്നിലേക്കാണ് ഇയാൾ ചാടിയത്.
ഗുരുതരമായി പരിക്കേറ്റ കൻവൽജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് താൻ ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പ് പോലീസ് കണ്ടെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.