11 February, 2018 11:27:28 PM


എടിഎമ്മിൽ വീണ്ടും 'ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ'യുടെ നോട്ടുകൾ

നോട്ടുകൾ മാറി നൽകാമെന്ന് ആക്സിസ് ബാങ്ക് അധികൃതര്‍




ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ എടിഎമ്മിൽ നിന്ന് കള്ളനോട്ടുകൾ ലഭിച്ചു. കാൺപൂരിലെ ആക്സിസ് ബാങ്കിന്‍റെ എടിഎമ്മിൽ നിന്നാണ് 500 രൂപയുടെ കള്ളനോട്ടുകൾ ലഭിച്ചത്. ഇവിടുത്തെ എടിഎമ്മിൽ നിന്ന് സച്ചിൻ എന്ന യുവാവ് 10,000 രൂപ പിൻവലിച്ചപ്പോഴാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്.‌

നോട്ടിൽ "ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ' എന്നും "ഫുൾ ഓഫ് ഫൺ' എന്നുമെല്ലാം എഴുതിയിട്ടുണ്ട്. ഇതേക്കുറിച്ച് ബാങ്ക് അധികൃതരോട് പരാതിപ്പെട്ടെന്നും നോട്ടുകൾ മാറി നൽകാമെന്ന് അവർ അറിയിച്ചെന്നും നോട്ടുകൾ ലഭിച്ചവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നോട്ട് നിരോധനത്തിനു ശേഷം ഒന്നിലേറെത്തവണ വിവിധയിടങ്ങളിൽ ഇത്തരത്തിൽ വ്യാജ നോട്ടുകൾ ലഭിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 108