11 February, 2018 11:10:54 PM


റ​ഷ്യ​യി​ൽ യാ​ത്രാ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 71 പേ​ർ മ​രി​ച്ചു

സ​രാ​റ്റോ​വ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​ന​മാ​ണ് ത​ക​ർ​ന്നത്




മോ​സ്കോ: റ​ഷ്യ​യി​ൽ യാ​ത്രാ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 71 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. മോ​സ്കോ​യി​ലെ ദൊ​മോ​ദെ​ദേ​വോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പ​റ​യു​ന്ന​യ​ർ​ന്ന ഉ​ട​ൻ വി​മാ​ന​ത്തി​ന് റ​ഡാ​റു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​വു​ക​യും തൊ​ട്ട​ടു​ത്ത ഗ്രാ​മ​ത്തി​ൽ ത​ക​ർ​ന്നു വീ​ഴു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഇ​ത് സം​ബ​ന്ധി​ച്ച സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. 

ആഭ്യന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന സ​രാ​റ്റോ​വ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. 65 യാ​ത്ര​ക്കാ​രും ആ​റു ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഓ​ർ​സ്കി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​മാ​നം ത​ക​ർ​ന്നു​വീ​ണ​തെ​ന്നു സം​ശ​യി​ക്കു​ന്ന അ​ർ​ഗു​നോ​വോ​യി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മോ​സ്കോ​യ്ക്ക് 50 മൈ​ൽ തെ​ക്കു​കി​ഴ​ക്കാ​ണ് അ​ർ​ഗു​നോ​വോ.



Share this News Now:
  • Google+
Like(s): 115