10 February, 2018 08:36:50 PM


അതിരമ്പുഴ ബാസ്കറ്റ് ബോൾ: ആദ്യജയം ചങ്ങനാശേരി എസ്ബിയ്ക്ക്

ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് ഫൈനലില്‍



കോട്ടയം: അതിരമ്പുഴ ജെസിഐയുടെ നേതൃത്വത്തില്‍ എട്ടാമത് അഖിലകേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റിൽ ആദ്യ ജയം  ചങ്ങനാശേരി എസ്.ബി.കോളേജിന്. പുരുഷവിഭാഗത്തില്‍ എറണാകുളം നാസിനെ 63-36നാണ് പരാജയപ്പെടുത്തിയത്.  കളി തുടങ്ങി നാലാം മിനിറ്റിൽ എറണാകുളം നാസിന്‍റെ മോന്‍സിയുടെ കയ്യിൽ നിന്നുമുള്ള പന്ത് ആദ്യം വലയിൽ വീണു. ആദ്യ പകുതിയിൽ ഉടനീളം എസ്ബി കോളേജ് മുന്നിട്ടുതന്നെ നിന്നു. ശ്യാം വീഴ്ത്തിയ ഗോളാണ് എസ്ബി കോളേജിന്‍റെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായത്. 18 പോയിന്‍റ് നേടിയ ചങ്ങനാശേരി എസ് ബി കോളേജിന്‍റെ സാം ആണ് ടോപ് സ്കോറര്‍.


വനിതാ വിഭാഗം മത്സരത്തില്‍  ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് ഫൈനലില്‍. കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ പരാജയപെടുത്തിയാണ്   അസംപ്ഷന്‍ കോളേജ് ഫൈനലില്‍ പ്രവേശിച്ചത്‌. സ്കോര്‍: 70-63. ഞായറാഴ്ച വൈകിട്ട് പുരുഷവിഭാഗം ആദ്യമത്സരത്തില്‍ ചങ്ങനാശേരി എസ് ബി കോളേജ് കേരളാ പോലീസുമായി ഏറ്റുമുട്ടും.  തിങ്കളാഴ്ച വൈകിട്ട് 6.30നു വനിതാ വിഭാഗത്തിലും 8നു പുരുഷവിഭാഗത്തിലും ഫൈനല്‍ മത്സരങ്ങള്‍ നടക്കുമെന്നു സെക്രട്ടറി അഡ്വ.ജെയ്സണ്‍ തോമസ്‌ അറിയിച്ചു.



Share this News Now:
  • Google+
Like(s): 192