Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

10 February, 2018 11:53:22 AM


13 ലക്ഷം ജീവനക്കാരില്‍ 13,000 ജീവനക്കാരെ റെയില്‍വേ പുറത്താക്കുന്നു

ഉഴപ്പന്മാരെ റെയില്‍വേ പുറത്താക്കുന്നു



ദില്ലി: റെയില്‍വേയിലെ 13 ലക്ഷം ജീവനക്കാരില്‍ ജോലിമേടിച്ചിട്ട് പണി ചെയ്യാതെ കറങ്ങിനടക്കുന്ന 13,000 പേരുടെ കാര്യം കട്ടപ്പൊകയാകും. ഹാജര്‍ നില കണക്കാക്കി പതിവായി വരാതിരിക്കുന്നവരെ പുറത്താക്കാന്‍ റെയില്‍വേ തീരുമാനിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇവരെ പുറത്താക്കാന്‍ അവധിക്കാരുടെ പട്ടിക തയ്യാറാക്കുകയാണ് റെയില്‍വേ.


ജോലി ചെയ്യാന്‍ മനപ്പൂര്‍വ്വം എത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് നിയമനത്തിന് അവസരം നല്‍കാതെയും റെയില്‍വേയുടെയും ട്രെയിന്‍ഗതാഗതത്തിന്‍റെയും താളം തന്നെ തെറ്റിക്കുന്നു എന്നാരോപിച്ചാണ് നടപടി. നല്‍കുന്ന ശമ്പളത്തിന് ജോലി ചെയ്യുകയും സ്ഥാനപത്തിന്‍റെ വളര്‍ച്ചയോട് കൂറും പ്രതിബദ്ധതയും ജീവനക്കാര്‍ക്ക് വേണമെന്നും അല്ലാത്തവര്‍ പുറത്ത് നില്‍ക്കട്ടെയെന്നുമാണ് നിലപാട്.


റെയില്‍വേജീവനക്കാരുമായി ബന്ധപ്പെട്ട പരിശോധനയില്‍ 13 ലക്ഷം ജീവനക്കാരില്‍ 13,000 പേര്‍ ദീര്‍ഘകാല അവധിയിലാണെന്നും പല തസ്തികകളും ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നതും ജീവനക്കാര്‍ അവധിയിലായതിനാല്‍ നിയമനം നടത്താന്‍ കഴിയുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഇത് മൂലം ട്രെയിന്‍ സര്‍വീസുകള്‍ പോലും താളം തെറ്റുകയാണെന്നുമായിരുന്നു കണ്ടെത്തിയത്. ഇക്കാര്യത്തില്‍ റെയില്‍വേ പ്രത്യേക പ്രസ്താവന തന്നെ ഇറക്കിയിരിക്കുകയാണ്. ജോലി ചെയ്യാന്‍ എത്താത്തവരുടെ പട്ടിക തയ്യാറാക്കാന്‍ ഓഫീസര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും നിര്‍ദേശവും നല്‍കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 107