10 February, 2018 11:23:52 AM


ലോക്നാഥ് ബെഹ്റയുടെ നിയമനം ചട്ടലംഘനമെന്ന് വിവരാവകാശ രേഖ

ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ മാ​റ്റി​യാ​ണ് ബെ​ഹ്റ​യ്ക്കു അ​ധി​ക ചു​മ​ത​ല ന​ൽ​കി​യ​ത്



തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്ക് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ അ​ധി​ക​ചു​മ​ത​ല ന​ൽ​കി​യ​തി​ൽ ച​ട്ട​ലം​ഘ​നം ന​ട​ന്ന​താ​യി ആ​രോ​പ​ണം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യാ​തെ​യാ​ണ് ബെ​ഹ്റ​യ്ക്ക് സ​ർ​ക്കാ​ർ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല ന​ൽ​കി​യ​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു വി​വ​രാ​വ​കാ​ശ പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കു​ന്ന​ത്. 

ആ​റു​മാ​സ​ത്തി​ൽ കൂ​ടു​ത​ലു​ള്ള നി​യ​മ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും പേ​ഴ്സ​ണ​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ച​ട്ടം ഇ​ങ്ങ​നെ​യാ​ണെ​ന്നി​രി​ക്കെ, ബെ​ഹ്റ​യ്ക്ക് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല ന​ൽ​കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​നു​മ​തി തേ​ടി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, അ​റി​യി​ച്ച​തു പോ​ലു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബെ​ഹ്റ 11 മാ​സ​മാ​യി വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ അ​ധി​ക​ചു​മ​ത​ല വ​ഹി​ച്ചു​വ​രു​ന്ന​ത്.

ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ മാ​റ്റി​യാ​ണ് ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കു സ​ർ​ക്കാ​ർ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യ​ത്. നി​യ​മ​ത്തി​ലെ ച​ട്ട​ലം​ഘ​നം ബെ​ഹ്റ​യ്ക്കു ചൂ​ണ്ടി​ക്കാ​ട്ടാ​ൻ ക​ഴി​യു​മെ​ങ്കി​ലും ഇ​ത് സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. ച​ട്ട​ലം​ഘ​ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​ത്തി​നും സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ല.



Share this News Now:
  • Google+
Like(s): 83