09 February, 2018 12:35:25 PM


ടിഡിപി ബഹളത്തെത്തുടർന്ന് സഭകൾ സ്തംഭിച്ചു

കേന്ദ്ര ബജറ്റിൽ ആന്ധ്രാപ്രദേശിനെ അവഗണിച്ചു



ദില്ലി: ലോക്സഭയും രാജ്യസഭയും ഉച്ചവരെ നിർത്തി വച്ചു. ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്കുദേശം എംപിമാർ ശക്തമായ പ്രതിഷേധം ഉയർത്തിയതിനേത്തുടർന്നാണ് സഭകൾ നിർത്തിവച്ചത്. ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജനും രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവും അംഗങ്ങളെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. ഇതേത്തുടർന്നാണ് സഭകൾ ഉച്ചയ്ക്ക് 12 വരെ നിർത്തിവയ്ക്കാൻ അധ്യക്ഷന്മാർ തീരുമാനിക്കുകയായിരുന്നു.

പാർലമെന്‍റിനു മുന്നിലും ടിഡിപി എംപിമാർ പ്രതിഷേധമുയർത്തി. കേന്ദ്ര ബജറ്റിൽ ആന്ധ്രാപ്രദേശിനെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ടിഡിപി പ്രതിഷേധം ശക്തമാക്കിയിരുന്നു. ആന്ധ്രയെ അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി സഖ്യം ഉപേക്ഷിക്കാൻവരെ ടിഡിപി തയാറായിരുന്നു.



Share this News Now:
  • Google+
Like(s): 74