09 February, 2018 12:15:07 PM


പുലി ആക്രമണം: വാല്‍പാറയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

നാലു വയസുകാരനെ പുലി കടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം



അതിരപ്പിള്ളി: വാല്‍പാറയില്‍ നാലു വയസുകാരനെ പുലി കടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് വാല്‍പാറ റോഡ് ഉപരോധിച്ചത്. പുലിയെ പിടികൂടാനുള്ള നടപടിക്കായി കോയമ്പത്തൂര്‍ ജില്ലാ കലക്ടറും സ്ഥലം തഹസില്‍ദാറും ഇന്ന് യോഗം ചേരുന്നുണ്ട്.


വ്യാഴാഴ്ച രാത്രി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ തന്നെ നാട്ടുകാര്‍ പുലിയെ പിടിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് നീക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. പുലിയെ പിടിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കിയതിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.


വാല്‍പാറ നടുമല എസ്റ്റേറ്റിലെ ഷറഫലിയുടെയും സഫിയയുടെയും മകനായ സൈദുല്ലയെ (നാല്​) ആണ് വ്യാഴാഴ്​ച വൈകീട്ട്​ ആറോടെ പുലി കടിച്ചെടുത്ത്​ കൊണ്ടു പോയത്​. വീടി​​ന്‍റെ അടുക്കള വാതിലില്‍ നില്‍ക്കുന്ന കുട്ടിയെയായിരുന്നു പുലി പിടിച്ചത്. കുട്ടിയെ കുളിപ്പിച്ച ശേഷം മാതാവ് അടുക്കളയിലേക്ക്​ പോയ സമയത്തായിരുന്നു പുലിയുടെ ആക്രമണം.


അമ്മയുടെ നിലവിളി കേട്ട്​ നാട്ടുകാര്‍ ആയുധമായെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി 8.30 ഒാടെയാണ്​ ​തല വേര്‍പെട്ട നിലയില്‍ 350 മീറ്റര്‍ മാറി കുട്ടിയുടെ ശരീരം കാട്ടില്‍ നിന്ന്​ കണ്ടുകിട്ടിയത്​. ഒ​രു വര്‍ഷം മുമ്ബാണ്​ ഝാര്‍ഖണ്ടില്‍ നിന്ന്​ തേയിലത്തോട്ടത്തില്‍ ജോലിക്കായാണ്​ ഷറഫലിയും കുടുംബവും വാല്‍പാറയിലെത്തിയത്​. 



Share this News Now:
  • Google+
Like(s): 167