09 February, 2018 11:13:52 AM


ഹോട്ടൽ ബോർഡുമായി കുട്ടികളെ നിർത്തുന്നതു നിയമലംഘമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വ്യക്തികളുടെ ആരോഗ്യവും സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നു



കൊച്ചി: ഹോട്ടൽ എന്നെഴുതിയ ബോർഡുമായി ഹോട്ടലുകൾക്കും റസ്റ്റോറന്‍റുകൾക്കും മുന്നിൽ കുട്ടികളെ നിയോഗിക്കുന്നത് ജുവനൈൽ ജസ്റ്റീസ് നിയമത്തിന്‍റെ ലംഘനമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പോലീസ് മേധാവിയും തൊഴിൽ സെക്രട്ടറിയും സാമൂഹികനീതി ഡയറക്ടറും ഇക്കാര്യത്തിൽ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നു കമ്മീഷൻ ആക്റ്റിംഗ് ചെയർമാൻ പി. മോഹനദാസ് ഉത്തരവിട്ടു. 

ഹോട്ടലുകൾക്കു മുന്നിൽ ബോർഡുമായി നിൽക്കുന്നവരെ ശ്രദ്ധിക്കുമ്പോൾ വാഹനങ്ങൾ അപകടത്തിൽ പെടാറുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. ഹ്യൂമൻറൈറ്റ്സ് ഫൗണ്ടേഷൻ പ്രസിഡന്‍റ് ഡോ. പി.സി. അച്ചൻകുഞ്ഞ് നൽകിയ പരാതിയിലാണു നടപടി. കുട്ടികളെയും മുതിർന്നവരെയും ഇത്തരത്തിൽ റോഡിന്‍റെ വശങ്ങളിൽ നിർത്തുന്നതു കാരണം വ്യക്തികളുടെ ആരോഗ്യവും സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നതായും പരാതിയിൽ പറയുന്നു.



Share this News Now:
  • Google+
Like(s): 81