08 February, 2018 11:37:51 PM


അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റിന് 10ന് അതിരമ്പുഴയില്‍ തുടക്കം

മൂന്ന് ദിവസങ്ങളിലായി ഒമ്പത് ടീമുകള്‍ മാറ്റുരക്കും




കോട്ടയം: അതിരമ്പുഴ ജെസിഐയുടെ നേതൃത്വത്തില്‍ നടക്കുന്ന എട്ടാമത് അഖിലകേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് ഫെബ്രുവരി 10 മുതല്‍ 12 വരെ അതിരമ്പുഴ സെന്‍റ് അലോഷ്യസ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. 10ന് വൈകിട്ട് 6.30ന് പുരുഷവിഭാഗത്തില്‍ ചങ്ങനാശേരി എസ് ബി കോളേജും എറണാകുളം നാസും തമ്മിലുള്ള ഏറ്റുമുട്ടലോടെ ടൂര്‍ണമെന്‍റിന് തുടക്കം കുറിക്കും. 7.30ന് വനിതകളുടെ മത്സരമാണ്. ചങ്ങനാശേരി അസംപ്ഷന്‍ കോളേജ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ നേരിടും. 8.30ന് പുരുഷവിഭാഗത്തില്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജും തമ്മിലേറ്റുമുട്ടും. 

11ന് 6.30ന് നടക്കുന്ന പുരുഷവിഭാഗം മത്സരത്തില്‍ ശനിയാഴ്ച നടക്കുന്ന ആദ്യമത്സരത്തിലെ വിജയികള്‍ കേരളാ പോലീസുമായി ഏറ്റുമുട്ടും. ശനിയാഴ്ച നടക്കുന്ന മൂന്നാം മത്സരത്തിലെ വിജയികള്‍  8.30ന്  തിരുവനന്തപുരം കെ.എസ്.ഈ.ബിയെ നേരിടും. 12നാണ് ഫൈനല്‍ മത്സരങ്ങള്‍. വനിതകളുടെ ഫൈനല്‍ 6.30നും പുരുഷവിഭാഗം ഫൈനല്‍ എട്ട് മണിക്കും നടക്കും.

ശനിയാഴ്ച വൈകിട്ട് 7ന് ജെസിഐ പ്രസിഡന്‍റ് സാബു തോമസിന്‍റെ അദ്ധ്യക്ഷതയില്‍ അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ സോജന്‍ ആലഞ്ചേരി, സെക്രട്ടറി അഡ്വ.ജയ്സണ്‍ ഒഴുകയില്‍, റോയി പണ്ടാരക്കളം, ജോണ്‍സന്‍ ആന്‍ഡ്രൂസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.



Share this News Now:
  • Google+
Like(s): 92