Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

08 February, 2018 01:01:57 PM


ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ അടിയേറ്റ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്



ബല്ലിയ: അധ്യാപികയുടെ അടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. ഉത്തര്‍പ്രദേശ് ബല്ലിയ ജില്ലയിലെ സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്കാണ് അധ്യാപികയുടെ അടിയേറ്റത്.അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബോധരഹിതയായി വീഴുകയായിരുന്നെന്നും, ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് സ്കൂളിന് മുന്‍പില്‍ ബന്ധുക്കള്‍ മൃതദേഹവുമായി പ്രതിഷേധിച്ചു.


കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പ് ലഭിച്ച ശേഷമാണ് ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഇതേ തുടര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ച അധ്യാപിക രജനി ഉപാധ്യായയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 



Share this News Now:
  • Google+
Like(s): 128