Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

08 February, 2018 12:37:36 PM


രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ​യും നേ​താ​വാണെന്ന് സോണിയാ ഗാന്ധി

വിജയങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത് കാറ്റ് മാറി വീശിത്തുടങ്ങി എന്നാണ്ദില്ലി: അടുത്തിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റ രാഹു​ല്‍ ഗാന്ധി തന്‍റേയും കൂടി ബോസാണെന്ന് മുന്‍ അദ്ധ്യക്ഷയും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പേഴ്സണുമായ സോണിയാ ഗാന്ധി പറഞ്ഞു. രാഹുല്‍ എന്‍റെ കൂടി ബോസാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. നിങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാവരും എന്നോടൊപ്പം എങ്ങനെ പ്രവര്‍ത്തിച്ചുവോ അതേ ആത്മാര്‍ത്ഥതയോടും തികഞ്ഞ പ്രതിബദ്ധതയോടുമാണ് രാഹുലിനൊപ്പവും പ്രവര്‍ത്തിക്കുന്നതെന്ന് എനിക്ക് അറിയാം- സോണിയ പറഞ്ഞു.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മതേതര കക്ഷികള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കണമെന്നും സോണിയ ആഹ്വാനം ചെയ്തു. ബി.ജെ.പിയെ പരാജയപ്പെടുത്തി ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും പുന: സ്ഥാപിക്കണം. ബി.ജെ.പിയുടെ ഭരണം രാജ്യത്ത് ഭയവും ഭീതിയും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. മതേതരത്വവും ജനാധിപത്യവുമായ ഇന്ത്യയുടെ പാരമ്പര്യമെല്ലാം തകര്‍ന്നു. നൂറ്റാണ്ടുകളായി തുടര്‍ന്ന് വന്ന സമൂഹത്തിന്‍റെ ബഹുസ്വര സ്വഭാവമായിരുന്നു രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. എന്നാല്‍ ഇന്ന് അത് നശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും സോണിയ ചൂണ്ടിക്കാട്ടി. 

കൂടുതല്‍ പ്രചരണവും മോശം ഭരണവുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്നത്. വെറും വിപണന തന്ത്രം മാത്രമാണ് മോദി പയറ്റുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് നാല് വര്‍ഷം പിന്നിടുന്നു. ഇതിനിടെ പാര്‍ലമെന്‍റ്,​ നീതിന്യായ വ്യവസ്ഥ,​ മാദ്ധ്യമങ്ങള്‍,​ സാധാരണ സമൂഹം,​ അന്വേഷണ ഏജന്‍സികള്‍ എന്നിവയെല്ലാം സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ കൂടുന്നു,​ ദളിതരും സുരക്ഷിതരല്ല - സോണിയ പറഞ്ഞു.

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്‍റെ മികച്ച പ്രകടനത്തിന് സോണിയ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. ഈ വിജയങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത് കാറ്റ് മാറി വീശിത്തുടങ്ങി എന്നാണ്. കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ് അടിവരയിടുമെന്നും സോണിയ പറഞ്ഞു.Share this News Now:
  • Google+
Like(s): 118