08 February, 2018 12:14:29 PM


കായംകുളത്ത് അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പുല്ലുകുളങ്ങര കണ്ടപ്പുറം സ്വദേശി റാഫിയാണ് മരിച്ചത്



കായംകുളം: അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം പുല്ലുകുളങ്ങര കണ്ടപ്പുറം സ്വദേശി റാഫിയാണ് മരിച്ചത്.

പുലർച്ചെ മൂന്നോടെ ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങരയ്ക്ക് സമീപമായിരുന്നു അപകടം. വാനാണ് ബൈക്കിൽ ഇടിച്ചതെന്ന് പരിക്കേറ്റവർ പോലീസിന് മൊഴി നൽകി. ബൈക്കിലിടിച്ച ശേഷം വാൻ വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.



Share this News Now:
  • Google+
Like(s): 79