07 February, 2018 08:26:18 PM


സെല്‍ഫിയെടുക്കാനെത്തിയ കുട്ടിയുടെ ഫോണ്‍ വലിച്ചെറിഞ്ഞ് തെന്നിന്ത്യന്‍ നായിക

കുട്ടിയുടെ അമ്മ പൊട്ടിയ ഫോണുമായി സംഭവം വിവരിക്കുന്ന വീഡിയോ വൈറല്‍



ഹൈദരാബാദ്: തെന്നിന്ത്യന്‍ നായികയും അവതാരികയുമായ അനസൂയ വിവാദത്തില്‍. സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്ത് വയസ്സുകാരന്റെ ഫോണ്‍ നിലത്തെറിഞ്ഞ് ഉടച്ചു എന്നതാണ് നടിക്കെതിരെയുള്ള പരാതി. കുട്ടിയുടെ അമ്മ പൊട്ടിയ ഫോണുമായി എത്തി നടന്ന സംഭവം വിവരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മാത്രമല്ല നടിക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു.


നടി തന്റെ അമ്മ വീട്ടില്‍ എത്തിയതായിരുന്നു, അതിനിടെയാണ് കൊച്ചു കുട്ടി അരികിലേക്ക് ഓടിയെത്തിയത്. ധൃതിയില്‍ കാറിലേക്ക് കയറാന്‍ ഓടിയ നടി ദേഷ്യം പിടിച്ച് ഫോണ്‍ നിലത്തെറിയുകയായിരുന്നുവെന്നാണ് പരാതി. എന്നാല്‍ താന്‍ അങ്ങനെയെന്നും ചെയ്തിട്ടില്ലെന്നും സൗമ്യമായ രീതിയിലാണ് അവരോട് പെരുമാറിയതെന്നും, അപ്പോള്‍ താന്‍ സെല്‍ഫിയെടുക്കാന്‍ പറ്റിയൊരു മൂടിലല്ലായിരുന്നെന്നും നടി പറഞ്ഞു.


അവരുടെ അപേക്ഷ നിരസിച്ച് താന്‍ പെട്ടെന്ന് കാറില്‍ കയറി പോയെന്നും, അതിനുശേഷം അവരുടെ ഫോണിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും നടി പറഞ്ഞു. എന്തായാലും സംഭവം തെലുങ്കില്‍ വലിയ വാര്‍ത്തയായി കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലെല്ലാം നടിക്കെതിരെ ആളുകള്‍ രംഗത്തെത്തി. നടി തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 179