07 February, 2018 01:26:04 PM


കായംകുളത്ത് ടിപ്പറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചേരാവള്ളി പുല്ലുതറ പടീറ്റതിൽ ബിജിൻ മാത്യു ആണ് മരിച്ചത്



കായംകുളം: ദേശീയപാതയിൽ കായംകുളം കെഎസ്ആർടിസി ജംഗ്ഷന് സമീപം ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കായംകുളം ചേരാവള്ളി പുല്ലുതറ പടീറ്റതിൽ ബിജിൻ മാത്യു (21) ആണ് മരിച്ചത്. രാവിലെ പതിനൊന്നോടെയാണ് അപകടം നടന്നത്.പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി



Share this News Now:
  • Google+
Like(s): 201