07 February, 2018 01:18:20 PM
കാശുള്ളവന് രക്ഷപ്പെടും; താനിങ്ങനെ കിടക്കുമെന്ന് പള്‍സര്‍ സുനി
ഇപ്പോള്‍ ഈ കേസില്‍ താന്‍ മാത്രമായെന്നും പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാശുള്ളവന് രക്ഷപ്പെടുമെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം പറഞ്ഞത്.താനിങ്ങനെ കിടക്കും, കാശുള്ളവന് രക്ഷപ്പെടും. ഇപ്പോള്‍ ഈ കേസില്‍ താന്‍ മാത്രമായെന്നും പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു.
കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് മുമ്പ് എല്ലാ പ്രതികളും ഹാജരാകണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ദിലീപ് ഹാജരായിരുന്നില്ല. ഇക്കാര്യം ചോദിച്ചപ്പോഴാണ് സുനിയുടെ പ്രതികരണം. കേസില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. കേസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അങ്കമാലി മജിസ്ട്രേറ്റ് കോടതി പൂര്‍ത്തിയാക്കി. വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി കോടതി ഉത്തരവിറക്കി.