07 February, 2018 12:32:31 PM


അടിച്ചിറ പത്തടി പാലത്ത് വീണ്ടും വാഹനാപകടം; കാർ യാത്രക്കാർ രക്ഷപെട്ടു

യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു



ഏറ്റുമാനൂർ: എം.സി.റോഡിൽ അടിച്ചിറയ്ക്കും ഗാന്ധിനഗർ ജംഗ്ഷനും ഇടയിൽ പത്തടി പാലത്ത് വീണ്ടും വാഹനാപകടം. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ നിയന്ത്രണം വിട്ട കാർ കലുങ്കിന്‍റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്നും പുതുപ്പള്ളിയിലേക്ക് പോകുകയായിരുന്ന കാറിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.



കലുങ്കിന്‍റെ ഭിത്തിയിൽ ഇടിച്ച കാർ തോട്ടിലേക്ക് മറിയാതെ ആടിയുലഞ്ഞ് നിന്നതിനാൽ ദുരന്തം ഒഴിവായി. നിസാര പരിക്കേറ്റ യാത്രക്കാരെ തെളളകത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കി. അപകടമേഖലയായ ഇവിടെ പത്തോളം വാഹനങ്ങൾ തോട്ടിൽ പോയിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. കെ.എസ്.ടി.പി റോഡ് നവീകരിച്ചപ്പോൾ കലുങ്കിന്‍റെ സംരക്ഷണ ഭിത്തി നീട്ടി പണിയാത്തതും അപകടത്തിന് വഴിയൊരുക്കുന്നുണ്ട്.




Share this News Now:
  • Google+
Like(s): 146