07 February, 2018 12:13:51 PM


കേ​ഡ​ല്‍ ജിന്‍​സ​ണ്‍ രാ​ജയുടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി

ന്യൂ​മോ​ണി​യ​ബാ​ധ തു​ട​രു​ന്ന​തായി ഡോക്ടർമാർ



തിരുവനന്തപുരം: ജ​യി​ലി​ല്‍ കഴിയവെ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആശുപത്രിയി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന നന്തൻകോട് കൂട്ടക്കൊലക്കേസിലെ പ്രതി കേ​ഡ​ല്‍ ജിന്‍​സ​ണ്‍ രാ​ജ (27) യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി.

അ​തേ​സ​മ​യം ന്യൂ​മോ​ണി​യ​ബാ​ധ തു​ട​രു​ന്ന​തായി ഡോക്ടർമാർ പറഞ്ഞു. ക​ഴി​ഞ്ഞ ജ​നു​വ​രി 25-നാ​ണ് കേ​ഡ​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ഉ​റ​ക്ക​ത്തി​നി​ടെ അ​പ​സ്മാ​ര​ബാ​ധ​യു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ദ​ഹി​ച്ച ആ​ഹാ​രം ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് എ​ത്തി​യ​താ​ണ് കേ​ഡ​ലി​ന്‍റെ നി​ല വ​ഷ​ളാ​ക്കി​യ​ത്.

ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം 90 ശ​ത​മാ​ന​വും ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് കേ​ഡ​ലി​നെ വെ​ന്‍റി​ലേ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ര്‍​മാ​രു​ടെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​മാ​ണ് കേ​ഡ​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടാ​കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. ഇ​പ്പോ​ള്‍ 50 ശ​ത​മാ​ന​ത്തി​ലേ​റെ പു​രോ​ഗ​തി​യു​ണ്ടാ​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. 

ബോ​ധം വീ​ണു​കി​ട്ടി​യ കേ​ഡ​ല്‍ സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ആ​രോ​ഗ്യ​നി​ല​യി​ലേ​ക്ക് ഇ​യാ​ള്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ശു​പ​ത്രി​ സൂ​പ്ര​ണ്ട് ഡോ. ​ഷ​ര്‍മ​ദ് വ്യ​ക്ത​മാ​ക്കി.ന​ന്ത​ന്‍​കോ​ട്ട് മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും ബ​ന്ധു​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​ഡ​ല്‍ ജിന്‍​സ​ണ്‍ രാ​ജ അറസ്റ്റിലായത്.



Share this News Now:
  • Google+
Like(s): 30