07 February, 2018 10:43:55 AM


ഓഖി ദുരന്തം : മരിച്ചവരുടെയും കാണാതായവരുടെയും കണക്കിൽ അവ്യക്തതയില്ലെന്ന് സർക്കാർ

മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്



തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മരിച്ചവരുടെയും കാണാതായവരുടെയും കണക്കിൽ അവ്യക്തതയൊന്നും ഇല്ലെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. തുറമുഖ വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ഓഖി ദുരന്തത്തിൽ ഇതുവരെ 51 പേരാണ് മരിച്ചത്. 103 പേരെ തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം കണ്ടെത്താനുണ്ട്. ഇത്രകാലം കഴിഞ്ഞതിനാൽ അവരെയും മരിച്ചവരുടെ കൂട്ടത്തിലാണ് നിലവിൽ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ദുരന്തബാധിതരുടെ കണക്കിൽ സർക്കാരിന് അവ്യക്തയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് ബോധപൂർവമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ജനുവരി 19 വരെയുള്ള കണക്കുകൾ പ്രകാരം 94.47 കോടി രൂപ ലഭിച്ചുവെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതിൽ നിന്നും 24 കോടി രൂപ ജില്ലാ കളക്ടർമാർക്ക് അനുവദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.വിൻസന്‍റ് എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി സഭയിൽ രേഖാമൂലം മറുപടി നൽകിയത്.





Share this News Now:
  • Google+
Like(s): 83