07 February, 2018 10:34:49 AM


കുറിഞ്ഞി: മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് റവന്യൂ മന്ത്രി

സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കും



തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. ഉദ്യാനത്തിലെ തണ്ടപ്പേർ പരിശോധനയ്ക്ക് ശേഷമാകും കൈയേറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുക. ഉദ്യാനത്തിലെ കൈയേറ്റ, പട്ടയ ഭൂമിയിൽ വ്യക്തത വരുത്തുന്നതിന് സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.

കുറിഞ്ഞി ഉദ്യാനത്തിന്‍റെ സർവേ നടപടികളിൽ കുടിയേറ്റക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘം ഉദ്യാനം സന്ദർശിക്കുകയും ചെയ്തിരുന്നു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, എം.എം.മണി, കെ.രാജു എന്നിവരാണ് മന്ത്രിതല സംഘ പ്രതിനിധികൾ.



Share this News Now:
  • Google+
Like(s): 71