07 February, 2018 10:29:35 AM


അബുദാബിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനാപകടം

22 പേര്‍ക്ക് പരുക്കേറ്റു



അബുദാബി: അബുദാബിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനാപകടം. 44 വാഹനങ്ങളാണ് ഒരേസമയം കൂട്ടിയിടിച്ചത്. അപകടത്തില്‍ 22 പേര്‍ക്ക് പരുക്കേറ്റു. അബുദാബി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റിലെ റോഡിലാണ് അപകടം ഉണ്ടായത്.മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡ്രൈവര്‍മാരോട് അതീവ ജാഗ്രത പാലിക്കാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 97