Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

06 February, 2018 01:10:48 PM


ശ്രീനഗറില്‍ ആശുപത്രിയില്‍ വെടിവെപ്പ്; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

പാകിസ്താനി തടവുകാരന്‍ രക്ഷപ്പെട്ടു



ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ആശുപത്രിയിലുണ്ടായ വെടിവെപ്പില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ച പാകിസ്താനി തടവുകാരനെ രക്ഷപ്പെടുത്തുന്നതിനാണ് ഭീകരര്‍ ആക്രമണം നടത്തിയത്. തടവുകാരന് സുരക്ഷയ്ക്കുണ്ടായിരുന്ന പോലീസുകാര്‍ക്കു നേരെയാണ് വെടിവെപ്പുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആസ്പത്രിയിലാണ് ആക്രമണമുണ്ടായത്. പാക് തടവുകാരന്‍ നവീദ് ആണ് രക്ഷപ്പെട്ടത്. ആശുപത്രിയിലുണ്ടായിരുന്ന പോലീസിനു നേരെ തീവ്രവാദികള്‍ തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടയിലാണ് തടവുകാരന്‍ രക്ഷപ്പെട്ടത്.തടവുകാരന്‍ പോലീസുകാരുടെ തോക്ക് പിടിച്ചെടുത്ത് വെടിവെക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ പോലീസുകാരില്‍ ഒരാളുടെ നില ഗുരുതരമാണ്.



Share this News Now:
  • Google+
Like(s): 115