06 February, 2018 12:58:41 PM


ബിനോയ് കോടിയേരി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷബഹളം

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.



തിരുവനന്തപുരം: ബിനോയ് കോടിയേരി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷബഹളം. അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നല്‍കിയതിനെതിരെ ഭരണപക്ഷം രംഗത്തെത്തിയതോടെ ബഹളം രൂക്ഷമായി. ഭരണപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രമേയത്തിന് അനുമതി നിഷേധിച്ചു.


വിദേശത്തെ സംഭവം അടിയന്തരപ്രമേയമാക്കാനാവില്ലെന്നും ചന്തയില്‍ പറയേണ്ട കാര്യങ്ങള്‍ സഭയില്‍ പറയരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോപണത്തില്‍ അന്വേഷണമില്ലെന്ന മുന്‍ നിലപാടില്‍ തന്നെയായിരുന്നു സര്‍ക്കാരും മുഖ്യമന്ത്രിയും ഉറച്ചുനിന്നത്. ഒരു മണിക്കൂറോളം നീണ്ട വാഗ്വാദങ്ങള്‍ക്കു ശേഷം പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.


ലോകകേരള സഭയുടെ മറവില്‍ വ്യാപകതട്ടിപ്പെന്ന് പ്രതിപക്ഷം ആരോപിച്ചു. ചിലകേന്ദ്രങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തിയ ആരോപണമാണ് ഇപ്പോഴത്തെതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പുറത്തുവന്നത് സിപിഎം കേന്ദ്രകമ്മിറ്റിക്കു നല്‍കിയ പരാതിയാണ്. വാര്‍ത്തകളുടെ പേരില്‍ ചര്‍ച്ച പറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.നേതാക്കളുടെ മക്കള്‍ തട്ടിപ്പ് ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം തന്‍റെ മകനെതിരായ ആരോപണങ്ങള്‍ ഇപി ജയരാജന്‍ നിഷേധിക്കുകയും ചെയ്തു.



Share this News Now:
  • Google+
Like(s): 69