06 February, 2018 09:49:18 AM


കനത്ത തകര്‍ച്ച: സെന്‍സെക്‌സ് കൂപ്പുകുത്തിയത് 1015 പോയന്‍റ്

നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുന്നു



മുംബൈ: അമേരിക്കന്‍ സൂചിക ഡൗ ജോണ്‍സ് കൂപ്പുകുത്തിയതിനെ തുടര്‍ന്ന് ഏഷ്യന്‍ വിപണികളില്‍ കനത്ത തകര്‍ച്ച. ആറു വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഡൗ ജോണ്‍സ് 1,100 പോയന്റ് താഴ്ന്നു. സെന്‍സെക്‌സ് 1015 പോയന്റ് താഴ്ന്ന് 33,742ലും നിഫ്റ്റി 306 പോയന്റ് നഷ്ടത്തില്‍ 10,359ലുമാണ് വ്യാപാരം ആരംഭിച്ചത്.


യുഎസ് ജോബ് ഡാറ്റ പുറത്തുവന്നതിനെ തുടര്‍ന്ന് ആഗോള വ്യാപകമായുണ്ടായ കനത്ത വില്പന സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്. ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് ഏര്‍പ്പെടുത്തിയതു മൂലം രാജ്യത്തെ ഓഹരി വിപണിയും സമ്മര്‍ദത്തിലാണ്. കൂടുതല്‍ തകര്‍ച്ച മുന്നില്‍ കണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുകയാണ്.


പാദഫലം പുറത്തുവരുന്നതിന് മുമ്പായി ടാറ്റ മോട്ടഴ്‌സിന്റെ ഓഹരി വില പത്തുശതമാനം കൂപ്പുകുത്തി. ആക്‌സിസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ലുപിന്‍, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്‍സ്, ഒഎന്‍ജിസി, വിപ്രോ, ടെക് മഹീന്ദ്ര, വിപ്രോ, റിലയന്‍സ്, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ തുടങ്ങി ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലാണ്.



Share this News Now:
  • Google+
Like(s): 142