05 February, 2018 04:20:02 PM


ഭക്ഷണം കൊടുക്കുന്നതിനിടെ ആന പാപ്പന്‍റെ കൈ കടിച്ചെടുത്തു

ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം



ആലപ്പുഴ: ഭക്ഷണം വായില്‍ വച്ചുകൊടുക്കുന്നതിനിടെ ആന സ്വന്തം പാപ്പാന്‍റെ കൈ കടിച്ചെടുത്തു.ആലപ്പുഴയിലെ കഞ്ഞിക്കുഴിയിലാണ് സംഭവം. ഉത്സവ ആവശ്യങ്ങള്‍ക്കായി പാട്ടത്തിനെടുത്ത നാരായണന്‍ എന്ന ആനയാണ് പാപ്പാനായ കുന്നുംപുറത്ത് പടിഞ്ഞാറേ വീട് അഞ്ജു നിവാസില്‍ പ്രതാപന്‍റെ കൈ കടിച്ചെടുത്ത്. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. അഞ്ചു മാസം മുന്‍പ് പത്തനംതിട്ട കോഴഞ്ചേരിയില്‍നിന്നാണ് നാരായണനെ പ്രതാപന്‍ പാട്ടത്തിനെടുത്തത്.


ഇന്നലെ വൈകുന്നേരം ബന്ധുവായ പെണ്‍കുട്ടിയെ ആനയെ കാണിക്കാനും മരുന്നു ചേര്‍ത്ത പഴം നല്‍കാനുമായാണു പ്രതാപന്‍ ആനയുടെ അടുത്തെത്തിയത്. കുട്ടിയെ മാറ്റി നിര്‍ത്തിയശേഷം ആനയുടെ വായ്ക്കുള്ളിലേക്കു പഴം വച്ചുകൊടുക്കുന്നതിനിടയില്‍ പ്രതാപനെ തട്ടിമറിച്ചിട്ട ആന കൈ കടിച്ചെടുക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടന്ന പ്രതാപനെ ഓടിയെത്തിയ അയല്‍വാസി ശ്രീക്കുട്ടനാണ് ആനയുടെ സമീപത്തുനിന്നും വലിച്ചുമാറ്റിയത്. വേര്‍പെട്ടുപോയ കൈ തുന്നിച്ചേര്‍ക്കാനായി പാപ്പാനെ എറണാകുളത്തെ സ്പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 85